ചെറുകുന്ന് മുട്ടില്‍ റോഡില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു.

ചെറുകുന്ന് മുട്ടിൽ റോഡിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് പരുക്ക്. പള്ളിക്കര സ്വദേശികളായ കെ.ടി.മുഹസിൻ (18), കെ.വി .ജാസിം (18) എന്നിവരാണ് മരണപെട്ടത്.ഞായറാഴ്ച്ച 3 മണിയോടെയാണ് അപകടം നടന്നത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. പഴയങ്ങാടി ഭാഗത്തേക്ക് വരുന്ന ബൈക്ക് യാത്രക്കാരായ ജാസിം, മുഹസിൻ എന്നിവർ അര മണിക്കൂറോളം ലോറിയുടെ അടിയിൽ കുരുങ്ങി കിടന്നു. ജെ സി ബി ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.ഇവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
അപകടത്തിൽ പരുക്കേറ്റ രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ റിസ്വാൻ, സഫ്വാൻ എന്നിവരെ കണ്ണൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.തിങ്കളാഴ്ച്ച പോസ്റ്റ്മോമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും
സയിദലവി – സാഹിദ ദമ്പതികളുടെ മകനാണ് ജാസിം’ സഹോ: നിയാസ്, ശദ.അബുല്ല – നസീമ ദമ്പതികളുടെ മകനാണ് മുഹസിൻ ഏക സഹോദരൻ മനാൽ


error: Content is protected !!