കുടകിൽ ചെങ്കൽലോറി മറിഞ്ഞ് ഇരിട്ടി സ്വദേശി മരിച്ചു.

ഇരിട്ടി :കുടകിൽ സിദ്ധാപുരത്തിന് സമീപം ചേക്കത്തൂരിൽ ചെങ്കൽലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഇരിട്ടി സ്വദേശി മരിച്ചു.ഇരിട്ടി പെരുമ്പറമ്പ് സ്കൂളിന് സമീപം നാല് സെന്റ് കോളനിയിലെ താമസക്കാരനും ചെങ്കൽ ലോഡിംഗ് തൊഴിലാളിയുമായ കെ. മുനീർ എന്ന ഷാഫി (33 ) ആണ് മരിച്ചത്.ലോറി ഡ്രൈവർ അഷ്കറി (28)നെ ഗുരുതരപരിക്കുകളോടെ സിദ്ധാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 7 മണിയോടെ ആയിരുന്നു അപകടം.

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ചാണ് അപകടം.. ഭാര്യ : റഫീന.മക്കൾ : ഷാഫിൻ,ഷാദിൽ.സിദ്ധാപുരം ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇൻക്വിസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പെരുമ്പറമ്പിലെത്തിച്ച് പൊതുദർശനത്തിനു ശേഷം ഇന്ന് വൈകീട്ട് 3 മണിയോടെ വള്ളിത്തോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും.

error: Content is protected !!