നടുറോഡിൽ തളിപ്പറമ്പ് സ്വദേശിനിയെ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം.രമ എന്ന സ്ത്രീ കോഴിക്കോട് എൻജിഒ ക്വാട്ടേഴ്‌സ് പരിസരത്തുകൂടി നടന്നു പോകുമ്പോൾ ഭർത്താവ് അവിടെ എത്തി ഭാര്യയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.രമ സമീപത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് രക്ഷപെടാനായത്.ഭർത്താവ് ഷനോജ് കുമാറിനെ നാട്ടുകാർ പിടിച്ച് പോലീസിൽ ഏൽപ്പിച്ചു.

5 വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്.എന്നാൽ കുറെ നാളായി ഇവർ രണ്ടിടത്താണ് താമസം.രമ എൻജിഒ ക്വാർട്ടേസിന് സമീപത്തെ ഹോസ്റ്റലിൽ ആയിരുന്നു താമസം.രണ്ടാളും വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടയിലാണ് ഭർത്താവിന്റെ ഭാഗത്ത് നിന്നും അപായപ്പെടുത്താൻ ശ്രമം ഉണ്ടാകുന്നത്.

ഷനോജ് കുമാറിനെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസെടുത്തു.ഇയാളെ ചോദ്യം ചെയ്തത് വരികയാണ് .

error: Content is protected !!