കോളേജുകളിൽ ഇനി മുതൽ മുഖം മറക്കണ്ടെന്ന് എംഇഎസ്

അടുത്ത അധ്യയന വർഷം മുതൽ കോളേജുകളിൽ മുഖം മറച്ചുള്ള വേഷവിധാനങ്ങൾ വേണ്ടെന്ന് എം.ഇ.എസ്. മുഖം മറച്ച് കൊണ്ടുള്ള വസ്ത്രം ധരിച്ചുകൊണ്ട് ക്ലാസുകളിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ട് കൊണ്ട് എം.ഇ.എസ് സർക്കുലർ പുറത്തിറക്കി. ക്യാമ്പസുകളിൽ അനാവശ്യമായ പ്രവണതകൾ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കുലർ, പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത ഏത് കാര്യവും എതിർക്കപ്പെടണമെന്നും ചൂണ്ടിക്കാട്ടി.

കോളേജുകളില്‍ ഇനി മുഖം മറച്ചുള്ള വേഷം വേണ്ടെന്ന് എം.ഇ.എസ്

ഹെെകോടതി വിധിയുടെ പശ്ചാതലത്തിലാണ് എം.ഇ.എസ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. ആധുനികതയുടെയോ ആചാരങ്ങളുടെയോ പേരിലാണെങ്കിൽ പോലും ക്യാമ്പസുകളിൽ ആശാസ്യമല്ലാത്ത കാര്യങ്ങൾ നിരുത്സാഹപ്പെടുത്തണം. വസ്ത്രധാരണത്തിൽ ഇത് പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും, വിവാദത്തിന് ഇടവരുത്താത്ത തരത്തിൽ മുഖം മറച്ചുള്ള വസ്ത്രങ്ങൾ ധരിച്ച് കൊണ്ട് ക്ലാസുകളിൽ വിദ്യാർഥികൾ വരുന്നത് തടയാൻ അതാത് കോളേജുകൾ ഇക്കാര്യം നിയമമായി ഉൾപ്പെടുത്തണമെന്നും സർക്കുലർ പറയുന്നു. അടുത്ത അധ്യായന വർഷം മുതൽ ഇത് നടപ്പിലാക്കാനാണ് കുറിപ്പിൽ പറയുന്നത്.

error: Content is protected !!