ഗർഭപാത്രത്തിൽ ഇരട്ടക്കുട്ടികൾ അടികൂടുന്ന കൗതുക വീഡിയോ

ഗർഭപാത്രത്തിൽ വെച്ച് അടികൂടിയ രണ്ട് കുട്ടികളുടെ വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്.ചൈനയിലെ ഷുവാനിൽ നിന്നുള്ള ദമ്പതികളുടെ ഇരട്ട കുട്ടികളാണ് ഗർഭപാത്രത്തിൽ നിന്ന് തന്നെ താരങ്ങളായത്.സാധാരണ ഇരട്ടക്കുട്ടികൾ ഗർഭപാത്രത്തിലെ രണ്ട് അറകളിലായാണ് വളരുന്നത്.എന്നാൽ ഇവർ ഒരേ അറയിലായിരുന്നു ഉണ്ടായിരുന്നത്.

കുട്ടികളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതിന് ശേഷമാണ് കുട്ടികളുടെ പിതാവ് ടോ വീഡിയോ പുറത്ത് വിടുന്നത്.എന്നാൽ മണിക്കൂറുകൾക്കകം സംഭവം വൈറൽ ആകുകയായിരുന്നു.ഡിസംബറിൽ നടത്തിയ സ്കാനിങ്ങിലാണ് അമ്മയുടെ വയറ്റിൽ ഇരുന്ന് ഇരുവരും ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്ന കൗതുക കാഴ്ച്ച കാണാൻ ഇടയായത്.

വയറ്റിൽ ആയിരുന്നപ്പോൾ അടികൂടിയെങ്കിലും ജീവിതത്തിൽ അവർ സ്നേഹത്തോടെ കഴിയുമെന്ന പ്രതീക്ഷയാണ് ടോയും ഭാര്യയും ചൈനീസ് മാധ്യമത്തിന് നൽകിയ ഇന്റർവ്യൂയിൽ പങ്കുവെച്ചത്.

വീഡിയോ കാണു

https://www.youtube.com/watch?v=sS-4sWOgjCY

error: Content is protected !!