ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ 300 കിലോയിൽ നിന്നും 86 കിലോ ആയി ചുരുങ്ങിയ കഥ

ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ സ്ത്രീ ആയിരുന്നു മഹാരാഷ്ട്രയിലെ വസായി സ്വദേശിനി അമിത.അമിത വണ്ണം മൂലം ഈ 42 കാരി ഇത്രയു കാലം അനുഭവിച്ച ദുരിതം ചെറുതല്ല.എന്നാൽ കഴിഞ്ഞ 4 വർഷം കൊണ്ട് അവർ അതിനെ അജീവിച്ചു.300 കിലോ ഭാരമുണ്ടായിരുന്ന ഇവർക്ക് ഇന്ന് വെറും 86 കിലോ തൂക്കം മാത്രമാണുള്ളത്.ഇവർക്ക് തുണയായത് മുംബൈ ലീലാവതി ഹോസ്പിറ്റലിലെ ഡോക്ടർ ശശാങ്ക് ഷാ ആയിരുന്നു.

ജനിച്ചപ്പോൾ സാധാരണ എല്ലാ കുട്ടികൾക്കുമുള്ള ഭരമേ അമിതയ്ക്കുമുണ്ടായിരുന്നുള്ളു.എന്നാൽ 16 വയസ് ആയപ്പോഴേക്കും തൂക്കം 126 കിലോ എത്തി.ശ്വാസതടസമടക്കം പലതരം ആരോഗ്യ പ്രശ്നങ്ങളും ഇവരെ തേടിയെത്തി.ഓക്സിജൻ സിലിണ്ടർ സ്ഥിരമായി വേണ്ട അവസ്ഥയായി.8 വർഷം അമിത ഒരേ കിടപ്പ് കിടന്നു.ശരീരം തുടയ്ക്കാൻ മാത്രം ദിവസേന 100 തുവ്വാലകൾ വേണമായിരുന്നു.പരിചരിക്കാൻ എപ്പോഴും അമ്മ മംമ്ത രജാനി അടുത്ത് തന്നെ.എപ്പോഴും നാല് പേരെങ്കിലും സമീപത്തില്ലാതെ അമിതയ്ക്ക് ഒന്നും കഴിഞ്ഞിരുന്നില്ല.

ഈ സമയത്താണ് ശശാങ്ക് ഷായെ കാണാൻ തീരുമാനിച്ചു.അതിനുവേണ്ടി മാത്രം 8 വർഷങ്ങൾക്ക് ശേഷം ആ വീട്ടി നിന്നും അവർ പുറത്തിറങ്ങി.വാതിൽ പൊളിച്ച് ആംബുലൻസിൽ പ്രത്യേക സീറ്റ് പണിത് അതിൽ ഇരുത്തിയാണ് അമിതയെ ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിലും വലിയ ഒരുക്കങ്ങൾ വേണ്ടി വന്നു.പ്രത്യേകം ഒരു കട്ടിൽ നിർമ്മിച്ചു.ഓപ്പറേഷന് വളരെ നീണ്ട തയ്യാറെടുപ്പുകൾ നടത്തി.അങ്ങനെ 2015 ൽ ആദ്യ ഓപ്പറേഷൻ നടന്നു.ഇതോടെ അമിതയ്ക്ക് പരസഹായമില്ലാതെ നടക്കാൻ സാധിച്ചു.പിന്നീട് 2017 ൽ രണ്ടാമത്തെ ഓപ്പറേഷനും നടത്തിയതോടെ ഇവരുടെ ഭാരം നന്നായി കുറഞ്ഞു.

86 കിലോ മാത്രം ഭാരമുള്ള അമിതക്ക് ഇപ്പോൾ എല്ലാ ജോലികളും ഒറ്റക്ക് ചെയ്യാൻ കഴിയുന്നുണ്ട്.അമിതയുടെ അമ്മ ഡോക്ടർ ശശാങ്ക് ഷായ്ക്കാണ് നന്ദി പറയുന്നത്.

error: Content is protected !!