താഴെ ചൊവ്വയിൽ കാറും ബസ്സും ബൈക്കും ഒരുമിച്ച് അപകടത്തിൽപെട്ടു ; മടമ്പം സ്വദേശിക്ക് ദാരുണാന്ത്യം

കണ്ണൂർ തലശേരി ദേശീയ പാതയിൽ താഴെചൊവ്വയിൽ വാഹനാപകടം.താഴെ ചൊവ്വയിലെ വൈദ്യുതി നിലയത്തിന്റെ സമീപത്ത് വെച്ചാണ് അപകടം നടന്നത്.അപകടത്തിൽ ബൈക്ക് യാത്രികനായ മടമ്പം സ്വദേശി പാടേട്ട് വീട്ടിലെ പി.സി ജോസ് മരിച്ചു.

ദേശീയ പാതയിൽ ബൈക്ക് യു ടേൺ എടുത്ത് കണ്ണൂർ ഭാഗത്തേക്ക് വരൻ തുടങ്ങുമ്പോഴാണ് ജോസിന്റെ ബൈക്കിന് പിന്നിൽ കാർ ഇടിക്കുന്നത്.സ്വകാര്യബസ് കാറിന്റെ പിന്നിൽ ഇടിച്ചതിനെത്തുടർന്നാണ് കാറിന്റെ നിയന്ത്രണം തെറ്റിയത്.ജോസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

error: Content is protected !!