കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കിയതിൽ തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം.

ഉച്ചയ്ക്ക് 2.45 പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിന്റെ പേരിലാണ് വിമാനം റദ്ദാക്കിയത്.

വിമാനം വൈകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് വിമാനം റദ്ദാക്കിയെന്ന് അറിയിക്കുകയായിരുന്നു. കണ്ണൂരിൽനിന്നും കണക്ഷൻ വിമാനത്തിൽ ദോഹയിലേക്ക് പോകേണ്ടവരും യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.

ഇവരുടെ യാത്രയും ഇതോടെ പ്രതിസന്ധിയിലായി. വെള്ളിയാഴ്ച രാവിലെ യാത്രാസൗകര്യം ഒരുക്കാമെന്നാണ് ഇൻഡിഗോ എയർലൈൻസ് അറിയിച്ചിരിക്കുന്നത്.

error: Content is protected !!