മാതമംഗലം കുറ്റൂരില്‍ 20 പവനും, 50,000 രൂപയും മോഷണം നടത്തിയ പ്രതിയെ പിടിച്ചു.

മാസങ്ങള്‍ക്ക് മുമ്പ് മോഷണം നടന്ന മാതമംഗലം കുറ്റൂരില്‍ പ്രതിയെ പിടിച്ച് പോലീസ്. തളിപ്പറമ്പ് സ്വദേശി ഷംസീര്‍ ആണ് പിടിയില്‍ ആയത്.
പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 20 പവനും 50,000-നായിരം രൂപയുമായിരുന്നു പ്രതി മോഷ്ടിച്ചത്. കുറ്റൂരിലും സമീപ പ്രദേശത്തും കേട്ടു കേള്‍വി പോലുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള മോഷണമായിരുന്നു ഇത്. എസ് വി ഷാഫിയുടെ വീട്ടില്‍ നിന്നാണ് മോഷണം നടന്നത്.
വീട്ടുകാര്‍ ആശുപത്രിയില്‍ പോയ തക്കത്തിനായിരുന്നു പ്രതി മോഷണം നടത്തിയത്.

തളിപ്പറമ്പ് ഡി വൈ എസ് പി,യുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തെളിവുകളുടെ അഭാവത്തില്‍ ഏറെ ബുദ്ധിമുട്ടിയാണ്  അന്വേഷണം നീങ്ങിയത്. എങ്കിലും ഇപ്പോള്‍ പ്രതിയെ പിടിച്ചതില്‍ കുറ്റൂരുകാര്‍ ഒന്നടങ്കം സന്തോഷത്തിലാണ്. പ്രതിയെ ഇന്നു തെളിവെടുപ്പിനു കൊണ്ടു വന്നു.

error: Content is protected !!