സിസേറിയൻ മുറിവിലൂടെ അവയവങ്ങൾ പുറത്തേക്ക് വരുന്നു ; അപൂർവ രോഗവുമായി ഒരു സ്ത്രീ

സിസേറിയൻ നടത്തിയ മുറിവിലൂടെയാണ് ടെർബിഷൻ സ്വദേശിനിയായ ഹെയര്‍ഡ്രസര്‍ മിഷേല്‍ ഓഡി എന്ന സ്ത്രീയുടെ അവയവങ്ങൾ പുറത്തേക്ക് വരുന്നത്.2004 ൽ ആയിരുന്നു മകൾ കൊയ്റയ്ക്ക് സിസേറിയനിലൂടെ മിഷേൽ ജന്മം നൽകുന്നത്.പത്ത് വർഷങ്ങൾക്ക് ഇപ്പുറം 2014 ൽ ഒരുദിവസം രാവിലെ ഉണരുമ്പോൾ അവയവങ്ങൾ പുറത്തേക്ക് വരുന്നതാണ് ഇവർ കാണുന്നത്.

മിഷേലിന് 14 വയസുമുതൽ കോൺസ് എന്ന രോഗാവസ്ഥ ഉണ്ടാരുന്നു.ഫിസ്റ്റുല എന്ന അസുഗം ഉള്ളതിനാലാണ് അവയവങ്ങൾ പുറത്തേക്ക് തള്ളിവന്നത് എന്ന് ഡോക്ടർമാർ പറഞ്ഞു.ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ഫിസ്റ്റുലയായിരുന്നു മിഷേലിന്.

മിഷേലിന് വയറ്റിൽ നിന്നും തൊലിപ്പുറത്തേക്ക് ആയിരുന്നു ഫിസ്റ്റുല.അതിന്റെ ഫലമായി പല അവയവങ്ങളും പ്രവര്‍ത്തനരഹിതമായി തുടങ്ങി.കോളോസ്റ്റമി ബാഗും ഫീഡിങ് ട്യൂബുകളും ശരീരത്തില്‍ ചേര്‍ത്താണ് ഇന്ന് ഇവരുടെ ജീവിതം.ഇതിനു പുറമെ ഇവരുടെ ചെറു വൻ കുടലുകൾ വയറിന്റെ ഭാഗം പാൻക്രിയാസ് ഇവയല്ലാം മാറ്റിവയ്‌ക്കേണ്ട സ്ഥിതിയുമാണ്.

ഇതുവരെ ഏഴ് ശസ്ത്രക്രിയകളാണ് കഴിഞ്ഞത്.ഇനിയും ശസ്ത്രക്രിയകൾക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്.എന്നാൽ ഇതിന് 35 ശതമാനം വരെ മരണ സാധ്യതയാണ്.എന്ത് തന്നെ ആയാലും കുഴപ്പമില്ല ഈ ഭീകരഅവസ്ഥയിൽ നിന്ന് രക്ഷപെടണമെന്ന് മാത്രമാണ് ആഗ്രഹമെന്നും മിഷേൽ പറയുന്നു.

error: Content is protected !!