27 വർഷത്തിന് ശേഷം കോമയെ അതിജീവിച്ച് ഒരു സ്ത്രീ ജീവിതത്തിലേക്ക്

1991 ൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് മുനീറ എന്ന എമിറാത്തി സ്വദേശിനി കോമയിലാകുന്നത്.നീണ്ട 27 വർഷം കോമയിൽ കഴിഞ്ഞ ഇവർ ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്.ഇതിനു മുൻപും ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും എണ്ണത്തിൽ വളരെ കുറവാണ് താനും.ഇതുകൊണ്ട് തന്നെ മുനീറയെ ചികിൽസിച്ച ഡോക്ടർമാരും ഏറെ ഞെട്ടലിലാണ്.

1991 ൽ മകൻ ഒമറിന്റെ ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആണ് ഒരു സ്കൂൾ ബസുമായി കൂട്ടി ഇടിച്ചത്.തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റിയ മുനീറയ്ക്ക് നിരവധി ചികിത്സകൾ നൽകിയെങ്കിലും ഫലം ഒന്നും ഉണ്ടായിരുന്നിട്ടില്ല.ഒടുവിൽ ഡോക്ടർമാരും തിരിച്ചുവരവിന്റെ സാധ്യതകൾ ഇല്ല എന്ന് പറഞ്ഞു.എന്നാൽ മകൻ തന്റെ പ്രതീക്ഷകൾ കൈവിട്ടില്ല.

അടുത്തകാലത്ത് മുനീറയിൽ ചിലമാറ്റങ്ങൾ കണ്ടതായിട്ടാണ് മകൻ പറയുന്നത്.അങ്ങനെ ഒരു ദിവസം ഒമർ അമ്മയോട് ചോദിച്ചു ‘ മുനീറ നീ എന്നെ സ്നേഹിക്കുന്നുണ്ടോ’ എന്ന്.അതിന് ഉണ്ട് എന്ന് മുനീറ മറുപടി നൽകി.ഇതിനുപുറമെ നാളെ ഏതു കളർ വസ്ത്രമാണ് ധരിക്കേണ്ടത് എന്ന് ചോദിച്ചപ്പോഴും പച്ച എന്ന് അവർ മറുപടി നൽകി.മകൻ ഖുർആൻ വരികൾ ഉരുവിട്ടപ്പോൾ മുനീറായും ഓർത്തെടുത്ത് അവ കൂടെ ചൊല്ലുകയും ചെയ്തു.മുനീറയ്ക്ക് സംഭവിച്ച അത്ഭുതകരമായ മാറ്റത്തെക്കുറിച്ച് ഡോക്ടർമാർ പഠിച്ചുകൊണ്ടിരിക്കുകയാണ്.

ഇത്തരം ഒരു തിരിച്ചുവരവ് അമ്മയ്ക്ക് ഉണ്ടാകും എന്ന പ്രതീക്ഷയിലാരുന്നു താനെന്ന് ഒമർ പറഞ്ഞു.നിങ്ങളുടെ വീട്ടിലും ഇത്തരം അവസ്ഥയിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ സ്നേഹിച്ച് പരിചരിക്കണമെന്നാണ് ഈ മകൻ പറയുന്നത്.

error: Content is protected !!