‘അതാണ് ശരി ‘ ; കള്ളവോട്ട് നടപടികളിൽ മീണയെ പിന്തുണച്ച് പിണറായി

കള്ളവോട്ടിനെതിരായ നടപടികളില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടങ്ങളില്‍ നിന്ന് കൊണ്ടാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയസമയത്ത് കുട്ടനാട്ടിലുണ്ടായ പ്രശ്നങ്ങള്‍ അടക്കം യൂറോപ്യന്‍ യാത്രയില്‍ നെതര്‍ലാന്‍ഡുമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ ഏകപക്ഷീയമായി ഇടപെടുന്നുവെന്നും യു.ഡി.എഫിനും എല്‍.ഡി.എഫിനും രണ്ട് നീതിയാണ് നല്‍കുന്നതെന്നുമായിരിന്നു സി.പി.എമ്മിന്റെ പരാതി.എന്നാല്‍ ഇതിന് വ്യത്യസ്തമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.

യൂറോപ്യന്‍ യാത്രയില്‍ കുട്ടനാട് അടക്കമുള്ള മേഖലകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നെതര്‍ലാന്‍ഡുമായി ചര്‍ച്ച ചെയ്ത് അത് പരിഹരിക്കനാവശ്യമായ ഇടപെടല്‍ നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാലാരിവട്ടം പാലം തകര്‍ന്നത് കെടുകാര്യസ്ഥതയുടെ മൂര്‍ത്തീകരണമായിട്ടാണ് വന്നിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ഗൌരവമായി അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

error: Content is protected !!