കശ്‍മീരിൽ തിരഞ്ഞെടുപ്പിനിടെ സ്കൂളിന് തീ ഇട്ടു

ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ കശ്മീരില്‍ രണ്ട് സ്കൂളുകള്‍ അഗ്നിക്കിരയാക്കി. തെക്കന്‍ കശ്മീരിലെ പ്രശ്നബാധിത ജില്ലകളായ ഷോപിയാനയിലും പുല്‍വാമയിലുമാണ് രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍ അഞ്ജാതര്‍ അഗ്നിക്കിരയാക്കിയത്.

പുല്‍വാമയിലെ കസബ്യാര്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രൈമറി വിഭാഗത്തിന്റെ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂളിന്റെ പ്രധാന കെട്ടിടങ്ങളായ ലൈബ്രറി, ലബോറട്ടറി തുടങ്ങിയവയാണ് കത്തിനശിച്ചതെന്ന് പ്രധാന വിദ്യാഭ്യാസ വകുപ്പ് മേധാവി നാസിമുല്‍ ഗാനി പറഞ്ഞു.

എട്ടോളം പോളിംഗ് ബൂത്തുകള്‍ക്കായി തയ്യാറാക്കിയിരുന്ന സ്‌കൂളിലാണ് അപകടം സംഭവിച്ചത്. തെരെഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു അപകടം. നാട്ടുകാരുടെ തീയണക്കാനുള്ള സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.

തിങ്കളാഴ്ച്ച നടന്ന തെരെഞ്ഞെടുപ്പില്‍ പുല്‍വാമയില്‍ കേവലം 2.14 ശതമാനവും ശോപിയാനയില്‍ 2.88 ശതമാനവും വോട്ട് മാത്രമാണ് രേഖപ്പെടുത്തപ്പെട്ടത്.

error: Content is protected !!