എസ്എസ്എല്‍സി പരീക്ഷാഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും; ഫലം അറിയാനുള്ള വെബ്സൈറ്റുകള്‍ ഇവയാണ്.

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം തിങ്കളാഴ്ച (06-02-2019)പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥാവും ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുക. ഇതോടൊപ്പം ടിഎച്ച്സ്എല്‍സി,ടിഎച്ച്സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്.എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഉണ്ടായിരിക്കുന്നതാണ്.

ഒദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം സംസ്ഥാനസര്‍ക്കാരിന്‍റെ അ‍ഞ്ച് വെബ് സൈറ്റുകളിലൂടെ ഫലം അറിയാം.

1. keralapareeksahabhavan.in
2. sslcexam.kerala.gov.in
3. results.kite.kerala.gov.in
4. results.kerala.nic.in
5. prd.kerala.gov.in

എസ്എസ്എല്‍സി(എച്ച്ഐ), ടിഎച്ച്സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) എന്നിവയുടെ ഫലം sslchiexam.kerala.gov.in എന്ന ലിങ്കിലും ടിഎച്ച്എസ്എല്‍സി ഫലം thslcexam.kerala.gov.in എന്ന ലിങ്കിലും ലഭ്യമാവും.

error: Content is protected !!