സംസ്ഥാനത്ത് ഇന്ധന വില കൂടി.

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസ വര്‍ധിച്ച് 76.37 രൂപ എന്ന നിരക്കിലും ഡീസല്‍ ലിറ്ററിന് 71.64 രൂപ എന്ന നിരക്കിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ആഗോള വിപണിയിലെ വില വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.37 രൂപയും ഡീസല്‍ ലിറ്ററിന് 71.64 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 75.37 രൂപയും ഡീസലിന് 70.61 രൂപയുമാണ് ലിറ്ററിന്റെ നിരക്ക്. കൊച്ചിയില്‍ പെട്രോളിന് 75.04 രൂപയും ഡീസലിന് 70.28 രൂപയുമാണ് വില.

അതേസമയം രാജ്യ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73.13 രൂപയും ഡീസല്‍ ലിറ്ററിന് 66.71 രൂപയുമാണ് വില. രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 78.71 രൂപയും ഡീസലിന് 69.85 രൂപയുമാണ് വില.

error: Content is protected !!