റോഡ് ഷോയ്ക്കിടെ അരവിന്ദ് കെജ്‍രിവാളിന്റെ കരണത്തടിച്ച് യുവാവ്‌

 

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് നേരെ ആക്രമണം. ദില്ലി മോത്തി ബാഗിൽ റോഡ് ഷോയ്ക്കിടെ യുവാവ് ജീപ്പിലേക്ക് ചാടിക്കയറി കെജ്‍രിവാളിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. പൊലീസ് അക്രമിയെ കസ്റ്റഡിയിലെടുത്തു.

ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ മനോജ് തിവാരി നല്ല നർത്തകനാണെന്നും, നർത്തകരെയല്ല, നല്ല രാഷ്ട്രീയക്കാരെയാണ് നാടിനാവശ്യമെന്നും കെജ്‍രിവാൾ പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് സൂചന.

error: Content is protected !!