കുഞ്ഞുങ്ങൾക്ക് സ്മാർട്ട് ഫോൺ നൽകരുതേ ; വിപത്ത് വലുതാകും …!

കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നതിനും കരയാതിരിക്കുന്നതിനും ഓലപ്പീപ്പിയും ഓലപ്പന്തുമെല്ലാം ഉണ്ടാക്കി നൽകുന്ന കാലം കഴിഞ്ഞു.കുട്ടികൾ വാശിപിടിക്കുന്നതോടെ രക്ഷിതാക്കൾ സ്മാർട്ട് ഫോൺ ഓൺ ചെയ്ത് വീഡിയോകൾ വെച്ചുനൽകുന്നത് ഇന്നത്തെ പതിവായിരിക്കുന്നു.എന്നാൽ രക്ഷിതാക്കൾ അറിഞ്ഞോളൂ ഇത് അവരുടെ രക്ഷക്കാവില്ല.

പറയുന്നത് ലോകാരോഗ്യ സംഘടന തന്നെയാണ് (ഡബ്ല്യൂ.എച്ച് .ഒ).വിവിധ രാജ്യങ്ങൾ കേന്ദ്രകരിച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.ഒരു വയസിൽ താഴെയുള്ള കുട്ടികളിൽനിന്ന് മൊബൈൽ ഫോൺ അടക്കമുള്ള എല്ലാ സ്‌ക്രീനുകളും മാറ്റണമെന്നാണ് നിർദേശം.കുഞ്ഞുങ്ങൾ പരിസരം അറിഞ്ഞ് സ്വയം പാകപ്പെടേണ്ട സമയമാണ് അത്.ഈ അവസരത്തിൽ ഡിജിറ്റൽ സ്ക്രീനുകൾ കാണുന്നത് അവരുടെ തലച്ചോറിനെ തന്നെ ഭാവിയിൽ ദോഷകരമായി ബാധിക്കും.അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് കൂടിയാൽ ഒരുമണിക്കൂർ മാത്രമേ വീഡിയോ പ്രദർശിപ്പിക്കാവു എന്നുമാണ് പുതിയ നിർദ്ദേശം.

കുട്ടികള്‍ കളിച്ചും ഉറങ്ങിയും അവരുടെ കായികക്ഷമതയും ബുദ്ധിശക്തിയും നിലനിര്‍ത്തട്ടേയെന്നും ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇതു സഹായകമാകുമെന്നും സംഘടന നിര്‍ദേശിച്ചു. ആദ്യമായാണ് ഡബ്ല്യു.എച്ച്.ഒ. ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ഒന്നുമുതല്‍ നാലുവയസ്സുവരെയുള്ള കുട്ടികള്‍ ദിവസത്തില്‍ മൂന്നുമണിക്കൂറെങ്കിലും കായികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.ഒരു വയസ്സില്‍ താഴെയുള്ളവര്‍ തറയില്‍ ഇരുന്നുകളിക്കട്ടെ, അവരുടെ സാന്നിധ്യത്തില്‍നിന്ന് എല്ലാത്തരം ഇലക്ട്രോണിക് സ്‌ക്രീനുകളും ഒഴിവാക്കപ്പെടണം.ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, അമേരിക്കന്‍ ഐക്യനാടുകള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പഠനങ്ങളില്‍നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യു.എച്ച്.ഒ. മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

error: Content is protected !!