ഏഴുവയസുകാരിയുടെ ശ്വാസകോശത്തിൽ എൽഇഡി ബൾബ് കുടുങ്ങി

കണ്ണൂർ സ്വദേശിയിനിയായ ഏഴ് വയസുകാരിയുടെ ശ്വാസകോശത്തിലാണ് എൽഇഡി ബൾബ് കുടുങ്ങിയത്.കുട്ടിയെ ആദ്യം കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബൾബ് പുറത്തെടുക്കാൻ കഴിഞ്ഞില്ല.ഇതോടെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

കൂര്‍ത്ത അഗ്രം പുറത്തേക്ക് തിരിഞ്ഞ നിലയിലാണ് ബള്‍ബ് ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്നിരുന്നത്.രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ.അഹമ്മദ് കബീറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം എല്‍ഇഡി ബള്‍ബ് പുറത്തെടുത്തു.

error: Content is protected !!