പശ്ചിമേഷ്യയില്‍ പോരാട്ടം കനക്കുന്നു; ഇസ്രയേല്‍ ഗാസയില്‍ റോക്കറ്റ് ആക്രമണം തുടരുന്നു. 24 ഫലസ്തീനികളും 4 ഇസ്രയേലികളും മരിച്ചു.

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ൽ ഹ​മാ​സ്​ കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട്​ ഇ​സ്രാ​യേ​ൽ വ്യോമാക്രമണം തുടരുന്നു. നാല് ദി​വ​സ​മായി തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 24 ഫ​ല​സ്​​തീ​നി​ക​ളും 4​ ഇ​സ്രാ​യേ​ലി​ക​ളും കൊ​ല്ല​പ്പെ​ട്ടു. 100-ലേറെ  ഫലസ്​തീനികൾക്ക്​ പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗ​സ്സ​യി​ലെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ൾ​ക്കു നേ​രെ​യാ​ണ്​ എ​ഫ്​-16 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വ​ഴി ആ​ക്ര​മ​ണം ഇസ്രായേൽ ശ​ക്​​ത​മാ​ക്കി​യ​ത്. വ്യോമാക്രമണത്തിന്​ പുറമെ, കരയുദ്ധത്തിനൊരുങ്ങുന്നതായും റിപ്പോർട്ടുണ്ട്​. ഹമാസി​​െൻറ സൈനിക കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.  ഇതുവരെ 600ഒാ​ളം മിസൈലുകളാണ്​ ഇ​സ്രാ​യേ​ൽ ഗ​സ്സ​യി​ലേ​ക്ക്​ തൊ​ടു​ത്ത​ത്. തി​രി​ച്ച​ടി​യാ​യി ഗ​സ്സ​യി​ൽ​നി​ന്ന്​ തെ​ക്ക​ൻ ഇ​സ്രാ​യേ​ലി​ലേ​ക്കും റോക്കറ്റാക്ര​മ​ണ​മു​ണ്ടാ​യി. നി​ര​വ​ധി മിസൈലുക​ൾ ഗ​സ്സ​യി​െ​ല പ്ര​തി​രോ​ധ സം​വി​ധാ​നം ത​ട​സ്സ​പ്പെ​ടു​ത്തി. കഴിഞ്ഞദിവസങ്ങളിൽ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലാ​യി ഇ​സ്രാ​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ അഞ്ച്​​​ ​ഫല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​​െൻറ തു​ട​ര്‍ച്ച​യാ​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ. റ​മ​ദാ​ൻ വ്ര​താ​രം​ഭ​ത്തി​നാ​യി മേ​ഖ​ല ത​യ്യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ. ഗ​സ്സ​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഇ​സ്രാ​യേ​ല്‍ സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്താ​നാ​യി നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ട്. ഏ​റ്റു​മു​ട്ട​ൽ തു​ട​ങ്ങി​യ​തു ​മു​ത​ൽ 430-  ഓ​ളം റോ​ക്ക​റ്റു​ക​ൾ ഇ​സ്രാ​യേ​ൽ ഫ​ല​സ്​​തീ​നി​ലേ​ക്ക്​ തൊ​ടു​ത്ത​താ​യി സൈ​ന്യം സ്​​ഥി​രീ​ക​രി​ച്ചു. അതിനിടെ, ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കാ​നും ഫ​ല​സ്​​തീ​ൻ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ക്കാ​നും ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഉ​ത്ത​ര​വി​ട്ടു. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന മിസൈൽ ആ​ക്ര​മ​ണ​ത്തെ പി​ന്തു​ണ​ച്ച്​ യു.​എ​സ്​ രം​ഗ​ത്തു​വ​ന്നു. സ്വ​യം​പ്ര​തി​രോ​ധ​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഇ​​സ്രാ​യേ​ലി​​െൻറ ആ​ക്ര​മ​ണ​മെ​ന്നാ​ണ്​ യു.​എ​സി​​െൻറ വാദം. ഗ​സ്സ ആ​ക്ര​മ​ണ​​ത്തി​ൽ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ അ​പ​ല​പി​ച്ചു. തുർക്കി വാർത്ത ഏജൻസിയായ അനദൊലുവി​​െൻറ ഓഫിസ്​ പ്രവർത്തിക്കുന്ന കെട്ടിടവും ആക്രമണത്തിൽ തകർന്നിരുന്നു.

error: Content is protected !!