സീരിയൽ നടിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ

സീരിയൽ നടിയും മോഡലുമായ യുവതിയെ ഡോക്ടർ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.2017 ൽ ഒരു സുഹൃത്ത് വഴിയാണ് നടി ഡോക്ടറിനെ പരിചയപ്പെടുന്നത്.ത്വക്ക് രോഗ വിദഗ്ദ്ധനായ ഡോക്ടറുടെ പക്കൽ ചികിത്സക്കായിട്ടാണ് ഇവർ എത്തിയത്.

ഡോക്ടർ നടിയുടെ ചില നഗ്ന ചിത്രങ്ങൾ പകർത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തു എന്നുമാണ് പരാതി.ഒന്നിലേറെ തവണ ഇവരെ ഇയാൾ പീഡിപ്പിച്ചതായി പരാതിയിലുണ്ട്.മുംബൈ വർസോവയിൽ ഡോക്ടർ ഇവർക്ക് വീട് എടുത്ത് കൊടുത്തിരുന്നു.ഇതിന്റെ വാടക അടയ്ക്കുന്നതിന് നടിയുടെ അകൗണ്ടിലേക്ക് പണം അയച്ചുകൊടുത്തതായും തെളിഞ്ഞിട്ടുണ്ട്.

പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണ്.പ്രതിയെ മെയ് 10 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

error: Content is protected !!