രൂപ 200 ഉണ്ടോ ? ; ഒരു കിലോ കോഴി മേടിക്കാം …

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ കുതിക്കുന്നു. റമദാന്‍ മാസം തുടങ്ങിയതോടെയാണ് വില കുതിച്ചുയരുന്നത്. ഒരു കിലോ കോഴിയിറച്ചി ലഭിക്കാന്‍ ഉപഭോക്താവ് 200 രൂപ വരെ നല്‍കണം.

കഴിഞ്ഞ ഒരാഴ്ച മുമ്പ് ബ്രോയിലര്‍ കോഴിയിറച്ചിക്ക് 140 രൂപ വരെയായിരുന്നു വില. പിന്നീട് 40 രൂപ ഒറ്റയടിക്ക് കൂടി 180 രൂപ വരെയായി. ഇപ്പോള്‍ വിപണിയില്‍ ബ്രോയിലര്‍ കോഴിയിറച്ചിയുടെ വില 200 രൂപ വരെയാണ്. ലഗോണ്‍ കോഴിക്ക് 170 രൂപയും.

വരള്‍ച്ച രൂക്ഷമായതോടെ കേരളത്തിലെ ഫാമുകളില്‍ കോഴിയുടെ ഉത്പാദനം കുറഞ്ഞിരുന്നു. കോഴിതീറ്റ വിലയില്‍ 50 രൂപയോളം കൂടിയതോടെ ഫാമുകളില്‍ നിന്നെത്തുന്ന കോഴിക്കും വില കൂടി. ഒപ്പം തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തുനന കോഴിയുടെ വില കൂടുകയും ചെയ്തു.

റമദാന്‍ സീസണായതോടെ ആവശ്യക്കാര്‍ വര്‍ദ്ദിച്ചതും വില ഉയരുന്നതിനിടയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കോഴിയിറച്ചിയുടെ വില ഇനിയും കൂടിയേക്കാനാണ് സാധ്യതെയന്ന് കച്ചവടക്കാര്‍ പറയുന്നു.

error: Content is protected !!