സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് മാറ്റി . റംസാൻ പ്രമാണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം .സ്കൂൾ തുറക്കുന്നത് നീട്ടി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജൂൺ നാലിനോ അഞ്ചിനോ ചെറിയ പെരുന്നാൾ ആഘോഷിക്കാനുള്ള സാധ്യതയുള്ളതിനാലാണ് പ്രതിപക്ഷം സ്‌കൂൾ തുറക്കൽ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാക്കൾ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും കത്ത് നൽകി. ജൂൺ മൂന്നിന് മധ്യവേനൽ അവധി കഴിഞ്ഞ് സ്‌കൂൾ തുറക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നത്.

error: Content is protected !!