പാപ്പിനിശ്ശേരിയിൽ വാഹനാപകടം : ഒരാൾ മരിച്ചു

കണ്ണൂർ : പാപ്പിനിശ്ശേരിയിൽ കാറും ഓട്ടോറിക്ഷയും കൂടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. താവം പള്ളിക്കരയിലെ  അസ്മാസിൽ മുജീബ് റഹ്മാൻ (50) ആണ് മരിച്ചത്.  വൈകുന്നേരം ആറ് മണിയോടെ  കൊട്ടപ്പാലത്ത് വെച്ചായിരുന്നു അപകടം.

പാപ്പിനിശ്ശേരിയിൽ നിന്ന് ഡോക്റ്ററെ കാണുന്നതിന് യാത്രക്കാരുമായി വരികയായിരുന്ന ഓട്ടോ റോഡിൽ നിന്നും തിരിയുന്നതിനിടെ എതിരെ വന്ന കാറുമായി ഇടിച്ചു മറിയുകയായിരുന്നു. ഓട്ടോയുടെ ഇടയിൽ പെട്ട മുജീബ്റഹ്മാനെ പാപ്പിനിശ്ശേരി എം എം ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: വഹീദ. മക്കൾ: മുആദ്, മുനവ്വർ, നിഹാല. മരുമകൻ: ഷഫീഖ് പന്നിയൂർ.

error: Content is protected !!