പതിനയ്യായിരത്തോളം വനിതകള്‍ നിറഞ്ഞ ഗംഭീര സദസ്സ്: അമൃത ശ്രീ സംഗമത്തിന്റെ സമാപനം കണ്ണൂരിൽ നടന്നു.

കണ്ണൂർ: അമൃതശ്രീ സ്വാശ്രയസംഘങ്ങളായ പതിനയ്യായിരത്തോളം വനിതകളുടെ ജില്ലാതല സംഗമം കണ്ണൂർ പോലീസ് മൈതാനിയിൽ നടന്നു. കേരളത്തിലെ ഒരു ലക്ഷത്തിൽ പരം സ്ത്രീകൾ പദ്ധതിയുടെ ഗുണഭോക്താക്കളാണ് .സേവന ലക്ഷ്യങ്ങളുടെ ഭാഗമായി കൂടുതൽ സ്ത്രീകളെ പദ്ധതിയുടെ ഭാഗമാകുന്നതിനായി എല്ലാ സംഘങ്ങൾക്കും മൂലധനവും മറ്റ്‌ ആനൂകൂല്യങ്ങളുടെ വിതരണവും നടന്നു. മാതാ അമൃതാനന്ദമയീ മഠം കണ്ണൂർ മഠാധിപതി സംപൂജ്യ സ്വാമി അമൃത കൃപാനന്ദ പൂരി അനുഗ്രഹ പ്രഭാഷണം നടത്തി.

തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടകംപള്ളി രാമചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മാതാ അമൃതാനന്ദമയി മഠം സമൂഹത്തിനു മാതൃകയാണെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായുള്ള അമൃതശ്രീ ഇടപെടലുകള്‍ അഭിമാനകരമാന്നെന്നു ആശംസ പ്രസംഗം നടത്തിയ കണ്ണൂർ എം പി കെ ശ്രീമതി പറഞ്ഞു. സ്നേഹം എന്ന മതത്തിൽ നിന്ന് മാനവരാശിക്കായി പ്രവർത്തിക്കുന്ന അമ്മ തന്റെ ജീവിത പ്രസരിപ്പാണെന്ന്‍ നടൻ സലിം കുമാർ പറഞ്ഞു. ബി ജെ പി ദേശിയ നിർവാഹക സമിതിയംഗം സി കെ പദ്മനാഭൻ, ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി, ജെഡി എസ് ദേശിയ നിർവാഹക സമിതി അംഗം പി പി ദിവാകരൻ, തലശ്ശേരി മഠാധിപതി അഭേദാമൃത ചൈതന്യ, മാതാ അമൃതാനന്ദമയി മഠം വടകര പ്രവർത്തനാധികാരി ഷൈലമ്മ തുടങ്ങിയ നിരവധി പൗരപ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു .സംസ്ഥാന തലത്തിൽ നടന്ന അമൃത ശ്രീ സംഗമത്തിന്റെ സമാപനമാണ് കണ്ണൂരിൽ നടന്നത് .

chemm

error: Content is protected !!