പിണറായിയിൽ ബോംബുകൾ പിടികൂടി

File Image

പിണറായിക്കടുത്ത് എരുവട്ടി പൊട്ടൻപാറയിൽ ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ പിണറായി പോലീസ് നടത്തിയ റെയ്ഡിൽ ഒരു ഐസ് ക്രീം ബോംബും ഒരു സ്റ്റീൽ ബോംബും പിടികൂടി . പൊട്ടൻപാറയിലെ തച്ചോളി സതിയുടെ വീട്ടുപറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെടുത്തത്. പിണറായി എസ്.ഐ.വിനോദ് ,ബോംബ് സ്ക്വാഡ് എസ്.ഐ.ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. .തലശ്ശേരി സബ്ബ് ഡിവിഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ അതത് പരിധി നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരീക്ഷണവും തിരച്ചിലും നടത്തി വരികയാണ്.

error: Content is protected !!