കണ്ണൂരിൽ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

ചു​ഴ​ലി​ക്കാ​റ്റും മ​ഴ​യും മ​ല​യോ​ര​ത്ത് വ്യാ​പ​ക​മാ​യി നാ​ശം വി​ത​ച്ചു. നാ​ലു​വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി. ആ​റ​ളം, പ​ടി​യൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലാ​ണ് വീ​ടു​ക​ള്‍​ക്ക് നാ​ശം നേ​രി​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മേ​ഖ​ല​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റും മ​ഴ​യും ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും ഉ​ണ്ടാ​യ​ത്. ആ​റ​ളം ക​ള​രി​ക്കാ​ട്ടെ പ്ര​കാ​ശ​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര കാ​റ്റി​ല്‍ പാ​റി​പ്പോ​യി. സ​മീ​പ​ത്തെ നീ​രാ​റ്റി​ല്‍ സ​ജി​ത​യു​ടെ വീ​ടി​ന്‍റെ മേ​ല്‍​ക്കു​ര മ​രം വീ​ണ് ത​ക​ര്‍​ന്നു. പേ​രാ​വൂ​രി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​രം മു​റി​ച്ചു നീ​ക്കി. ക​ള​രി​ക്കാ​ട്ടെ മം​ഗ​ലോ​ട​ന്‍ മ​ജീ​ദി​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യും മ​രം വീ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.

പ​ടി​യൂ​രി​ല്‍ പാ​ല​ക്കാ​ട​ന്‍ ഗോ​വി​ന്ദ​ന്‍റെ വീ​ടി​ന് മു​ക​ളി​ല്‍ മ​രം വീ​ണു. വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. പാ​യം ക​ട​മു​ണ്ടാ​യി​ല്‍ വൈ​ദ്യു​ത ലൈ​നി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണ് മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി ബ​ന്ധം ത​ക​രാ​റി​ലാ​യി. ടൗ​ണു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ മ​ണി​ക്കൂ​റു​ക​ളോ​ളം വൈ​ദ്യു​തി മു​ട​ങ്ങി. പാ​യം, വ​ട്ട്യ​റ, ക​രി​യാ​ല്‍, കാ​ട​മു​ണ്ട, ആ​റ​ളം, എ​ടൂ​ര്‍, വെ​ളി​മാ​നം, പ​ടി​യൂ​ര്‍, കു​യി​ലൂ​ര്‍, ക​രി​ക്കോ​ട്ട​ക്ക​രി, കീ​ഴ്പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വൈ​ദ്യു​തിബ​ന്ധം ത​ക​രാ​റി​ലാ​യ​ത്. എ​ടൂ​ര്‍ മേ​ഖ​ല​യി​ല്‍ 15 ഓ​ളം വൈ​ദ്യു​ത തൂ​ണു​ക​ള്‍ മ​രം വീ​ണ് പൊ​ട്ടി. 30 ഇ​ട​ങ്ങ​ളി​ല്‍ ലൈ​നി​നു​മു​ക​ളി​ല്‍ മ​രം വീ​ണ​പ്പോ​ള്‍ 40 ഇ​ട​ങ്ങ​ളി​ല്‍ ക​മ്പി​പൊ​ട്ടി.

ഇ​രി​ട്ടി ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ല്‍ 28 വൈ​ദ്യു​ത തൂ​ണു​ക​ള്‍ ത​ക​ര്‍​ന്ന​പ്പോ​ള്‍ 78 ഇ​ട​ങ്ങ​ളി​ല്‍ മ​രം വീ​ണു. ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ന്ന് ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ മാ​ത്ര​മേ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

error: Content is protected !!