ലോക്സഭയിൽ 301 സീറ്റ് നേടുമെന്ന് ബിജെപി

ലോ​ക്സ​ഭ​യി​ൽ ബി​ജെ​പി 301 സീ​റ്റ് നേ​ടു​മെ​ന്ന് ബി​ജെ​പി വ​ക്താ​വ് ഷാ​ന​വാ​സ് ഹു​സൈ​ൻ. രാ​ജ്യ​ത്ത് മോ​ദി ത​രം​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ഹാ​റി​ലെ 40 മ​ണ്ഡ​ല​ങ്ങ​ളി​ൽ 39ലും ​എ​ൻ​ഡി​എ ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2014ൽ ​മോ​ദി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത് അ​ദ്ദേ​ഹം ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കൈ​വ​രി​ച്ച നേ​ട്ട​ത്തി​ന്‍റെ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്നു പ​റ​ഞ്ഞ ഷാ​ന​വാ​സ് ഹു​സൈ​ൻ അ​ന്ന് 272 സീ​റ്റ് തേ​ടി മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ത​ങ്ങ​ൾ​ക്ക് ജ​നം 283 സീ​റ്റ് ന​ൽ​കി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​ധാ​ന​മ​ന്ത്രി​യെ ഭി​ന്നി​പ്പി​ന്‍റെ ത​ല​വ​നെ​ന്ന് ടൈം ​മാ​ഗ​സി​ൻ വി​ശേ​ഷി​പ്പി​ച്ച​ത് രാ​ജ്യ​ത്തോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്നും ഷാ​ന​വാ​സ് ഹു​സൈ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ടൈം​സി​ന്‍റെ ഈ ​ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച​ത്.

error: Content is protected !!