മാസങ്ങളായി ജോലിയുമില്ല ശമ്പളവുമില്ല ; രണ്ടായിരം ഇന്ത്യക്കാർ സൗദിയിൽ ദുരിതത്തിൽ

സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ രണ്ടായിരിത്തോളം ഇന്ത്യക്കാര്‍ മാസങ്ങളായി ജോലിയില്ലാതെ ദുരിതത്തില്‍. താമസ രേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സും കഴിഞ്ഞ ഇവര്‍ ഭക്ഷണത്തിന് പോലും വകയില്ലാതെ താമസ സ്ഥലത്ത് നരക യാതനയിലാണ്.

ഏഴ് മാസത്തിലേറെയായി ശമ്പളം ലഭിച്ചിട്ട്. താമസ രേഖാ മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കാലവധി കഴിഞ്ഞിട്ട് മാസങ്ങളായി. ഫുഡ് അലവന്‍സും മാസങ്ങളായി ലഭിക്കുന്നില്ല.

കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്തിരുന്നവരാണ് ഭൂരിഭാഗവും. റമദാനില്‍ ഇഫ്താര്‍ ടെന്റുകളില്‍ നിന്നും വഴിയരികില്‍ നിന്നും മാത്രമാണിപ്പോള്‍ ഭക്ഷണം. എംബസിയില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നും ഇവര്‍ പറയുന്നു.

ഭക്ഷണവും മരുന്നും ലഭിക്കാതെ മാസങ്ങളായി ശോചനീയാവസ്ഥയില്‍ കഴിയുന്ന ഇവര്‍ സുമനസുകളും എംബസിയും സഹായത്തിനെത്തുമെന്ന പ്രതീക്ഷയിലാണിപ്പോള്‍.

error: Content is protected !!