ഫലസ്തീൻ കൊടുംപട്ടിണിയിലേക്കെന്ന് യു.എൻ ; ലോകരാജ്യങ്ങളുടെ കനിവ് അത്യാവശ്യം

ഫലസ്തീന്‍ ജനത ഗുരുതര ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭ. ഐക്യ രാഷ്ട്ര സഭയുടെ ഫലസ്തീന്‍ ഫണ്ടിലേക്കുള്ള സംഭാവനയില്‍ വലിയ വര്‍ധനവുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.

ഗസ്സയിലെ പത്ത് ലക്ഷം ജനങ്ങള്‍ക്കുള്ള ഭക്ഷ്യ വിതരണം ജൂണ്‍ മാസത്തോടെ അവസാനിക്കുമെന്നും ഇത് തുടരാന്‍ വലിയ സംഭാവനകള്‍ ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്.

error: Content is protected !!