തീകൊളുത്തി ആത്മഹത്ത്യക്ക് ശ്രമിച്ച പഴയങ്ങാടി ഏഴോം സ്വദേശി ഗുരുതരാവസ്ഥയിൽ

ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്‌ക്കനെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പഴയങ്ങാടി ഏഴോം കാനായിലെ നീലാങ്കൽ നാരായണനെയാണ് പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

65 ശതമാനവും പൊള്ളലേറ്റതായാണ് വിവരം.കാനായിലെ വീട്ടിൽ ഒറ്റക്കാണ് ഇദ്ദേഹം താമസിക്കുന്നത്.മരം വെട്ട് തൊഴിലാളി ആണ് നാരായണൻ.ഇന്ന് രാവിലെ 9 മണിയോടെ വീടിന്റെ വാതിൽ അടച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

error: Content is protected !!