ഇനി റേഷൻ കടയിൽ നിന്നും കുപ്പി വെള്ളം വാങ്ങാം; അതും 11 രൂപയ്ക്ക്.

കൊച്ചി: സ്വകാര്യ കുപ്പിവെള്ള കമ്പനിയുടെ ചൂണത്തിന് വിലങ്ങുമായി സപ്ലൈക്കോ. 11 രൂപയുടെ കുപ്പിവെള്ളവുമായാണ് സപ്ലൈക്കോ രംഗത്തെത്തുന്നത്. ഏപ്രിൽ ആദ്യവാരം ആരംഭിച്ച പദ്ധതിയിലൂടെ ആറ് ലക്ഷം രൂപയുടെ കുപ്പിവെള്ളമാണ് സപ്ലൈക്കോ വിപണിയിൽ എത്തിച്ചത്.
പൊതുവിപണിയിൽ 20 രൂപയുള്ള കുടിവെള്ളം സപ്ലൈക്കോ 11 രൂപക്കാണ് വിൽക്കുന്നത്. സ്വകാര്യ കമ്പനികളുടെ ചൂഷണം തടഞ്ഞ് കുറഞ്ഞ വിലക്ക് കുടിവെള്ളം വിപണിയിലെത്തിക്കാണ് സർക്കാരിന്റെ തീരുമാനം. വയനാട‌്, കാസർകോട‌് ഒഴികെ മറ്റ‌് ജില്ലകളിൽ കുപ്പിവെള്ളം വിതരണം പുരോഗമിക്കുന്നുണ്ട്. മാവേലി സ്റ്റോറുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവ വഴി 5,94,473 രൂപയുടെ കുപ്പിവെള്ളമാണ‌് വിപണിയിലെത്തിച്ചിരിക്കുന്നത്.
കുടിവെള്ളം റേഷൻകട വഴി ലഭ്യമാക്കുന്നതിന് ബുധനാഴ്ച പ്രാരംഭ ചർച്ച നടത്തും. കട ഉടമകളുമായി ചർച്ചചെയ്തശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കമ്മീഷൻ, ലാഭ വിഹിതം എന്നിവയും ചർച്ച ചെയ്യും. കുപ്പിവെള്ളം എളുപ്പത്തിൽ ലഭ്യമാക്കാനാണ‌് റേഷൻ കടവഴി വിൽപ്പന നടത്താൻ സപ്ലൈകോ ശ്രമിക്കുന്നത്.

error: Content is protected !!