പുതിയതെരുവിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

കണ്ണൂർ പുതിയതെരുവിൽ എക്‌സൈസിന്റെ ലഹരി മരുന്ന് വേട്ട.അന്താരാഷ്ട്രതലത്തിൽ 25 ലക്ഷം രൂപ വിലവരുന്ന ഹാഷിഷ് ഓയിൽ ആണ് പിടികൂടിയത്.പുതിയതെരുവിൽ വാടകയ്ക്ക് താമസിക്കുന്ന മൊയ്തുവിന്റെ മകൻ ടി.പി റാസിമിനെയാണ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻറ് & ആൻറി നർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.ഒരുമാസത്തോളമായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.532 ഗ്രാം ഹാഷിഷ് ഓയിലും ഇരുചക്ര വാഹനവും സഹിതമാണ് ഇയാളെ പിടികൂടിയത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാർ പി കെ,പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് തൂണോളി, ഷിബു വി.കെ., സജിത്ത് കുമാർ പി.എം,സി.ഇഒ മാരായ രതീഷ് പുരുഷോത്തമൻ ,ഉജേഷ്,രമിത്ത്,സുചിത്ര ഡ്രൈവർ സീനിയർ ഗ്രേഡു് ഇസ്മായിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!