ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന​വ്

ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ച​തി​നു പി​ന്നാ​ലെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചു. കേ​ന്ദ്ര ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​യി​ൽ മാ​ർ​ക്ക​റ്റിം​ഗ് ക​ന്പ​നി​ക​ൾ തി​ങ്ക​ളാ​ഴ്ച ത​ന്നെ പെ​ട്രോ​ൾ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. വി​ല വ​ർ​ധ​ന​വ് വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നാ​ണു സൂ​ച​ന.തി​ങ്ക​ളാ​ഴ്ച പെ​ട്രോ​ൾ വി​ല 8-10 പൈ​സ​യാ​ണ് വ​ർ​ധി​ച്ച​ത്. ചൊ​വ്വാ​ഴ്ച ക​ന്പ​നി​ക​ൾ പെ​ട്രാ​ളി​ന് അ​ഞ്ചു പൈ​സ കൂ​ട്ടി. ഡീ​സ​ൽ വി​ല തി​ങ്ക​ളാ​ഴ്ച 15-16 പൈ​സ വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ, ചൊ​വ്വാ​ഴ്ച 9-10 പൈ​സ​യാ​ണ് കൂ​ട്ടി​യ​ത്.  ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ഘ​ട്ട​ങ്ങ​ളി​ൽ ഇ​ന്ധ​ന​വി​ല ഉ​യ​ർ​ത്താ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ പി​ടി​ച്ചു​നി​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു ശേ​ഷം എ​ണ്ണ​ക്ക​ന്പ​നി​ക​ൾ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കൂ​ട്ടു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ച്ച ശേ​ഷം പെ​ട്രോ​ളി​ന് 1.79 രൂ​പ കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഡീ​സ​ൽ വി​ല ഏ​റ്റ​ക്കു​റ​ച്ചി​ലി​ല്ലാ​തെ നി​ന്നു.

 

error: Content is protected !!