തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം : തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാന് പരുക്കേറ്റു

തിരുവനന്തപുരത്ത് വൻ തീപിടിത്തം. തിരുവനന്തപുരം പഴവങ്ങാടിയിലെ തകരപ്പറമ്പ് ഓവര്‍ ബ്രിഡ്ജ് സമീപത്താണ് തീപിടിത്തം.  ഓവര്‍ ബ്രിഡ്ജ് റോഡിലെ കുടയും ബാഗുകളും വിൽക്കുന്ന ചെല്ലം അംബര്‍ല്ലാ മാര്‍ട്ടിലാണ് തീപിടിച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 9.45-ഓടെയായിരുന്നു സംഭവം.അപകടസാധ്യത കണക്കിലെടുത്ത് സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.

തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഫയർമാന് പരുക്കേറ്റു. ചെങ്കൽ ചൂള യൂണിറ്റിലെ ഫയർമാൻ സന്തോഷിനാണ് പരുക്കേറ്റത്. സമീപത്തുള്ള ഒരു വീട്ടിലേക്കും തീ പടർന്ന സാഹചര്യത്തിൽ വീട്ടുകാരെ മാറ്റി. എംജി റോഡിലെ പാർത്ഥാസിന് സമീപത്തുള്ള കടകളിലേക്കും തീ പടർന്നിട്ടുണ്ട്. കിഴക്കേക്കോട്ട വ്യാപാരസമുച്ചയം, ചാല മാർക്കറ്റ്, നിരവധി വ്യാപാര സ്ഥാപനങ്ങൾ, റെയിൽവേ സ്‌റ്റേഷൻ എന്നിവ സമീപത്തായി സ്ഥി തി ചെയ്യുന്നുവെന്നത് ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ ആരുമില്ലെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

error: Content is protected !!