മെയ് 23 മുതൽ ജൂൺ 18 വരെ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം.

എറണാകുളം – അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി റെയില്‍വേ പാതയില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ 23 മുതല്‍ ജൂണ്‍ 18 വരെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം.

ചില ട്രെയിനുകള്‍ സര്‍വീസ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. കോയമ്പത്തൂർ തൃശൂര്‍ പാസഞ്ചര്‍ (56605) ഷൊര്‍ണൂരിനും തൃശൂരിനും ഇടയിലും തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ (56603) തൃശൂരിനും ഷൊര്‍ണൂരിനുമിടയിലും സര്‍വീസ് നടത്തില്ല.

കൊച്ചുവേളി ലോകമാന്യതിലക് പ്രതിവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് (22114),തിരുവനന്തപുരം ഹസ്രത്ത് നിസാമുദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്(22655) , തിരുവനന്തപുരം സെന്‍ട്രല്‍ ഹസ്രത്ത് നിസാമുദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്സ്(22653), എറണാകുളം പൂനെ എക്‌സ്പ്രസ്സ്( 22149) എന്നീ ട്രെയിനുകള്‍ തൃശൂരിനും പൂങ്കുന്നത്തിനുമിടയില്‍ 40 മിനിറ്റോളം പിടിച്ചിടും.

error: Content is protected !!