ഒഡീഷയിൽ എട്ട് ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു ; ഫോ​നി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ഫോ​നി ചു​ഴ​ലി​ക്കാ​റ്റ് അ​തി​തീ​വ്ര​മാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പി​നെ ഒ​ഡീ​ഷ​യി​ൽ കൂ​ട്ട ഒ​ഴി​പ്പി​ക്ക​ൽ. സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ൽ നി​ന്നാ​യി എ​ട്ടു​ല​ക്ഷം പേ​രെ​യാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. പ​ത്തു​ല​ക്ഷം പേ​രെ പാ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് അ​റി​യി​ച്ചു.

റെ​യി​ൽ​വേ 81 ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി. ഹൗ​റ-​ചെ​ന്നൈ സെ​ൻ​ട്ര​ൽ കോ​റോ​മാ​ൻ​ഡ​ൽ എ​ക്സ്പ്ര​സ്, പാ​റ്റ്ന-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ്, ന്യൂ​ഡ​ൽ​ഹി-​ഭു​വ​നേ​ശ്വ​ർ രാ​ജ​ധാ​നി എ​ക്സ്പ്ര​സ്, ഹൗ​റ-​ഹൈ​ദ​രാ​ബാ​ദ് ഈ​സ്റ്റ് കോ​സ്റ്റ് എ​ക്സ്പ്ര​സ്, ഭു​വ​നേ​ശ്വ​ർ-​രാ​മേ​ശ്വ​രം എ​ക്സ്പ്ര​സ് എ​ന്നി​വ​യാ​ണ് റ​ദ്ദാ​ക്കി​യ ചി​ല ട്രെ​യി​നു​ക​ൾ. റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളി​ൽ സീ​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ പ​ണം മ​ട​ക്കി ന​ൽ​കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

ചു​ഴ​ലി​ക്കാ​റ്റ് വ്യാ​ഴാ​ഴ്ച ഒ​ഡീ​ഷ​യി​ൽ ആ​ഞ്ഞ​ടി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ബ്ര​ഹ്മ​പു​ർ മു​ത​ൽ പു​രി വ​രെ​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യ കാ​റ്റ് ദു​ര​ന്തം വി​ത​യ്ക്കു​മെ​ന്നും അ​ഞ്ചു ജി​ല്ല​ക​ളി​ൽ ക​ന​ത്ത​നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ആ​ന്ധ്രാ​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും തീ​ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഓ​രോ മ​ണി​ക്കൂ​റി​ലും മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. അ​ടി​യ​ന്തി​ര ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നും നി​ർ​ദ്ദേ​ശി​ച്ചു. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം തീ​ര​ത്ത് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

error: Content is protected !!