സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി ; തിരെഞ്ഞെടുപ്പ് ഏകോപനം ഉണ്ടായില്ല എന്ന് വിമർശനം

ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസ്ഥാന നേതൃത്വത്തിന് ഏകോപന കുറവ് ഉണ്ടായി, കൊല്ലത്തും വടകരയിലും ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് യു.ഡി.എഫ് അനുകൂല സാഹചര്യം സൃഷ്ടിച്ചു തുടങ്ങിയ വിമര്‍ശനം ഉയര്‍ന്നു. സംസ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ മണ്ഡലത്തില്‍ ജയിക്കാനാവുമെന്നും സംസ്ഥാന സമിതി വിലയിരുത്തി.

രൂക്ഷവിമര്‍ശനമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലുണ്ടായത്. ദേശീയ നേതാക്കളെയടക്കം പ്രധാന മണ്ഡലങ്ങളില്‍ എത്തിക്കാനായില്ലെന്നും സംസ്ഥാന സമിതി അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.

ഒന്നില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയം നേടാനാകുന്നതോടൊപ്പം നാലോളം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തുമെന്നും ബി.ജെ.പി വക്താവ് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ വയനാട്ടില്‍ ബി.ജെ.പി സഹായിച്ചില്ല എന്ന ബി.ഡി.ജെ.എസ്‌ന്റെ വിമര്‍ശനം യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!