ദേശീയ പാത അട്ടിമറി ; ബിജെപിക്കെതിരെ വൻ പ്രതിഷേധ പരിപാടികളുമായി ഡിവൈഎഫ്ഐ

കേരളത്തിൻ്റെ ദേശീയപാത വികസനം അട്ടിമറിച്ച കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ സംഗമങ്ങളുമായി ഡി.വൈ.എഫ്.ഐ. മെയ് 13ന് സംസ്ഥാനത്തുടനീളം ദേശീയ പാതയോരത്താണ് കരിങ്കൊടി പ്രതിഷേധവും ജനകീയ പ്രതിരോധ സംഗമങ്ങളും സംഘടിപ്പിക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയിലെ നൂറ് കേന്ദ്രങ്ങളിലാണ് പ്രതിഷേധസംഗമങ്ങൾ നടത്തുന്നത്.

2013 ൽ ഉമ്മൻ ചാണ്ടി സർക്കാർ ഉപേക്ഷിച്ച വികസന പദ്ധതിക്ക് ജീവൻ വച്ചതും ധ്രുതഗതിയിൽ മുന്നോട്ട് പോയതും എൽ.ഡി.എഫ്. സർക്കാരിൻ്റെ ഇടപെടലിനെ തുടർന്നാണ്. എന്നാൽ ഇതിനെയെല്ലാം തകിടം മറിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിച്ചതിന് പിന്നിലെ ബിജെപി സംസ്ഥാന ഘടകത്തിൻ്റെ ഇടപെടൽ പരസ്യമായ രഹസ്യമാണ്. ഈ സാഹചര്യത്തിൽ അതിശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഡി.വൈ.എഫ്.ഐ.

വൈകുന്നേരം 5 മുതൽ 7വരെയാണ് ഈ ക്യാമ്പയിൻ. കാസർകോട് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡൻ്റ് പി.എ. മുഹമ്മദ് റിയാസും തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി എ.എ. റഹിമും എറണാകുളത്ത് സംസ്ഥാന പ്രസിഡൻ്റ് എസ്. സതീഷും കോഴിക്കോട് സംസ്ഥാന ട്രഷറർ എസ്.കെ. സജീഷും പങ്കെടുക്കും. ഇതോടൊപ്പം സംസ്ഥാനത്തുടനീളം മേഖലാ കേന്ദ്രങ്ങളിൽ 10ന് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങൾ നടത്തുമെന്നും സംസ്ഥാന സെക്രട്ടറിയും പ്രസിഡൻ്റും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!