നഷ്ടപെട്ട കാൽ തിരിച്ചുകിട്ടിയ ബാലന്റെ ആനന്ദനൃത്തം ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ (വീഡിയോ കാണാം )

അഫ്ഗാനിസ്ഥാൻ സ്വദേശിയായ ഒരു ബാലന്റെ ആനന്ദ നൃത്തം ഒന്ന് കാണേണ്ടത് തന്നെയാണ്.അഹമ്മദ് സയ്യിദ് റഹ്മാൻ എന്ന ഈ ബാലന് ഒരു കാൽ ഇല്ലായിരുന്നു.ഉണ്ടായിരുന്നത് മുറിഞ്ഞുപോയതാണ്.എങ്ങനെ എന്നല്ലേ?

അഹമ്മദിന് എട്ടുമാസം പ്രായമുള്ളപ്പോൾ അഫ്ഗാൻ ഭരണകൂടവും താലിബാനും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ കുഴിബോംബ് പൊട്ടിയാണ് കാല് നഷ്ടമാകുന്നത്.അഫ്ഗാനിസ്ഥാനിലെ ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസ് ഓര്‍ത്തോപീഡിക് സെന്ററിലാണ് അഹമ്മദിന് കൃത്രിമക്കാല്‍ പിടിപ്പിച്ചത്.കൃത്രിമ കാല് ലഭിച്ച സന്തോഷത്തിലാണ് ബാലൻ നൃത്തം ചെയ്യുന്നത്.ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളും അഹമ്മദിന്റെ സന്തോഷത്തിനൊപ്പം പങ്കുചേർന്നുകഴിഞ്ഞു.റോയ മുസാവിയാണ് ട്വിറ്ററില്‍ വീഡിയോ പങ്ക് വെച്ചത്.

വീഡിയോ കാണാം

error: Content is protected !!