അർധരാത്രി പീഡനശ്രമം ; നാടോടി സ്ത്രീകൾക്ക് തുണയായത് ആംബുലൻസ് സൈറൺ

തൃശൂർ സ്വരാജ് ഗ്രൗണ്ടിന് സമീപത്ത് വെച്ചാണ് അർധരാത്രി നാടോടി സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമം നടന്നത്.ഈ സമയം ഇത് വഴി എത്തിയ ആംബുലൻസിലെ തൊഴിലാളികൾ ആണ് യുവതികൾക്ക് തുണയായത്.

കോതമംഗലം സ്വദേശി ജോമോൻ വർഗ്ഗീസാണ് സ്ത്രീകളെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.ആംബുലൻസിൽ എത്തിയ ഷിബിൻ സിദ്ധാർഥ് ആണ് സ്ത്രീകളെ രക്ഷിക്കാൻ ചാടി ഇറങ്ങിയത്.എന്നാൽ കയ്യിൽ ഉണ്ടായിരുന്ന മാർബിൾ പീസുകൊണ്ട് അക്രമി ഇയാളെ കുത്തി.ആംബുലൻസ് ഡ്രൈവർ ജോണിക്കുട്ടി ഈ സമയം സൈറൺ മുഴക്കി നാട്ടുകരെ വിവരം അറിയിച്ചു.ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടിച്ചുകെട്ടി പൊലീസിന് കൈമാറി.

കുത്തേറ്റ ഷിബിന് 5 തുന്നലുകൾ ഉണ്ട്.ജോമോൻ കഞ്ചാവ് ലഹരിയിലായിരുന്നു അക്രമം നടത്തിയത്.

error: Content is protected !!