ചക്കരക്കല്ലിലെ ഓട്ടോ ചേട്ടൻമാർക്ക് ബിഗ് സല്യൂട്ട് : ഇന്നത്തെ യാത്ര രണ്ട് ജീവനു വേണ്ടി

കണ്ണൂർ : ചക്കരക്കൽ ബസ് സ്റ്റാൻഡിലെ ഓട്ടോക്കാരുടെ ഇന്നത്തെ കാരുണ്യ യാത്ര കാണാതെ പോകരുത്.മുതുകുറ്റി വലിയാണ്ടിയിലെ സഹോദരങ്ങളായ വീനിഷിന്റെയും സോണീഷിന്റെയും കിഡ്‌നി മാറ്റിവെക്കൽ ശസ്ത്ര ക്രിയക്ക് വേണ്ടിയുള്ള ചികിത്സ ഫണ്ടിലേക്കുള്ള കാരുണ്യ യാത്രയാണ് ഇന്ന് ചക്കരക്കൽ ബസ്സ് സ്റ്റാൻഡിലെ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾ നടത്തിതിയത്.

മുതുക്കുറ്റിയിലെ വിനീഷിന്റെയും സോണിഷിന്റെയും ചികിത്സക്കായി ചെമ്പിലോട് എന്ന ഗ്രാമം ഒന്നടങ്കം ഒരുമിക്കുകയാണ്.ഇതിനൊപ്പം ചേരുകയാണ് ചക്കരക്കല്ലിലെ ഓട്ടോ ഡ്രൈവർമാർ ചെയ്തത്. വിനീഷിന്റെയും സോണിഷിന്റെയും കുടുബത്തിൽ അച്ഛനും അമ്മയും ,സഹോദരന്മാരും, വിനീഷിന്റെ മകൾ മൂന്നര വയസുകാരിയടക്കം 5 പേർ ഇതിനകം മരണത്തിന് കീഴടങ്ങിയിരുന്നു .ഈ വലിയ സങ്കടത്തിനൊപ്പം ചേർന്ന് ഇവരുടെ കിഡ്നിമാറ്റിവെക്കൽ ശസ്ത്രക്രീയക്കായി ഇന്നത്തെ വരുമാനം ചികിത്സാ കമ്മറ്റിക്കായി നൽകി ചക്കരക്കൽ ടൗണിലെ ഓട്ടോ ഡ്രൈവർമാർ. ഈ നല്ല മനസിന് ന്യൂസ് വിങ്ങ്സ് ടീമിന്റെ ബിഗ് സല്യൂട്ട്…

നിങ്ങൾക്കും ഇവരെ സഹായിക്കാം,ഈ അക്കൗണ്ടിലേക്ക് നിങ്ങൾക്ക് കഴിയുന്നത് നിക്ഷേപിക്കു…
CANARA BANK
Account No : 4698101006944
UFSC CODE : CNRB0004698
MICR CODE : 670015006

PH: 9847832968

 

error: Content is protected !!