കുറുക്കന്‍റെ കടിയേറ്റ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 20 പേർക്ക് പരിക്ക്

കുറുക്കന്‍റെ കടിയേറ്റ് സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 20 പേർക്ക് പരിക്ക് .കോഴിക്കോട് ഊരള്ളൂരിലാണ് കുറുക്കന്‍റെ ആക്രമണം ഉണ്ടായത് . പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് കുറുക്കന്‍റെ ആക്രമണം ഉണ്ടായത്.

റോഡിലൂടെ നടന്ന് പോയവരേയും കുറുക്കന്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. കൂടാതെ വീട്ടിന് പുറത്ത് നില്‍ക്കുന്നവര്‍ക്കും കടി കിട്ടി. പലരുടെയും കൈക്കും കാലിനുമാണ് കടിയേറ്റത്. ഒന്നര കിലോമീറ്റര്‍ ചുറ്റളവിലെ വിവിധ പ്രദേശത്തുള്ളവര്‍ക്കാണ് കുറുക്കന്‍റെ കടിയേറ്റത്. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റതായി സംശയമുണ്ട്.

error: Content is protected !!