ബ്ര​സീ​ലി​ൽ ബാ​റി​ൽ വെ​ടി​വ​യ്പ്; 11 പേ​ർ മ​രി​ച്ചു

റി​യൊ​ഡി​ഷാ​നി​റോ: ബ്ര​സീ​ലി​ൽ അക്രമികൾ ബാ​റി​ൽ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ 11 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ബ്ര​സീ​ലി​ന്‍റെ വ​ട​ക്ക​ൻ ന​ഗ​ര​മാ​യ ബ​ലീ​മി​ലാ​യി​രു​ന്നു സം​ഭ​വം. ആ​റ് സ്ത്രീ​ക​ളും അ​ഞ്ച് പു​രു​ഷ​ൻ​മാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബാ​റി​ന്‍റെ ഉ​ട​മ​യും കൊ​ല്ല​പ്പെ​ട്ടു.  വെ​ടി​വ​യ്പി​നു​ണ്ടാ​യ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല. മു​ഖം​മൂ​ടി ധ​രി​ച്ച് ബൈ​ക്കി​ലും കാ​റി​ലു​മെ​ത്തി​യ ഏ​ഴു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. അ​ക്ര​മി​ക​ൾ വെ​ടി​വ​യ്പി​നു ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മ​യ​ക്കു​മ​രു​ന്ന് സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം.

error: Content is protected !!