ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 20 കിലോ കഞ്ചാവ് പിടിച്ചടുത്തു

ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും 20 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഇ​ന്നു​രാ​വി​ലെ അ​ഞ്ചാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​ണ് സം​ഭ​വം. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​ദി​ഖി​ന്‍റെ (40) പ​ക്ക​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ആ​ന്ധ്ര​യി​ൽ നി​ന്നും പ്ര​ത്യേ​കം പാ​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ണ്ടു​കി​ലോ വീ​തം തൂ​ക്കം​വ​രു​ന്ന പ​ത്തു പാ​യ്ക്ക​റ്റു​ക​ളി​ലാ​യാ​ണ് ഇ​വ കൊ​ണ്ടു​വ​ന്ന​ത്.

error: Content is protected !!