ട്രെയിൻ കയറുന്നതിനിടെ കാൽതെറ്റി ട്രാക്കിൽ വീണ് സ്ത്രീ മരിച്ചു

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽതെറ്റി ട്രാക്കിൽ വീണ സ്ത്രീ മരിച്ചു. കണ്ണൂർ ആയിക്കരയിലെ മത്സ്യത്തൊഴിലാളി ഇബ്രാഹിമിൻറെ ഭാര്യ പൊന്നാനിസ്വദേശി ആബിദ (45) ആണ് മരിച്ചത്.ട്രെയിൻ നീങ്ങിയ ഉടൻ പർദ്ദ കുരുങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു.പതിമൂന്നുകാരനായ മകനൊപ്പം കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്ന് ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത് .

ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുറ്റിപ്പുറത്ത് നിന്ന് കണ്ണൂരിലേക്ക് വരാനായി എത്തിയതായിരുന്നു ആബിദ.ഗുരുതരമായി പരിക്കേറ്റ ആബിദ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു .മക്കൾ മുബഷീറ ,തഫ്‌സീറ ,ഷറാഫത്ത്.മരുമകൻ ഷഹറാസ് (സി പി എം കണ്ണൂർ ലോക്കൽ സെക്രട്ടറി )കബറടക്കം ഉച്ചയ്ക്ക് രണ്ട് മണിക്ക് പുതുപൊന്നാനി വടക്കേ ജുമാമസ്ജിദ് കബറിസ്ഥാനിൽ നടക്കും.

error: Content is protected !!