പിലാത്തറയിൽ സി പി എം കാരോട് വാക്കേറ്റം ഉണ്ടായ ഷാർലറ്റിന്റെ വീടിനു നേരെയും ബോംബേറ്.

കണ്ണൂർ: പിലാത്തറയിലെ ഷാർലറ്റിന്റെ വീടിന് നേരെ ബോംബേറ്. കള്ളവോട്ട് കാരണം ഏപ്രിൽ 23ന് വോട്ട് ചെയ്യാതെ മടങ്ങിയ ഷാർലറ്റ്, ഇന്നലെ വോട്ട് ചെയ്യാൻ എത്തിയപ്പോൾ വാക്കേറ്റം ഉണ്ടായിരുന്നു. കോൺഗ്രസ് ബൂത്ത് ഏജന്‍റായിരുന്ന പിലാത്തറ പുത്തൂരിലെ വി.ടി.വി പത്മനാഭന്‍റെ വീടിനു നേരെയും ബോംബേറുണ്ടായി. ഇന്നലെ അർധരാത്രി 12 ഓടെയായിരുന്നു സംഭവം. ബോംബേറിൽ ജനൽച്ചില്ലുകൾ തകർന്നു. ചുവരുകൾക്കു കേടുപാട് പറ്റി.

കഴിഞ്ഞ ദിവസം റീപോളിങിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ ഷാർലറ്റുമായി ബൂത്തിൽ സംസാരിച്ചു എന്നാരോപിച്ചായിരുന്നു സി പി എം പ്രവർത്തകർ ബഹളം വെച്ചിരുന്നു. പിലാത്തറ 19ആം നമ്പർ ബൂത്ത് ഏജന്റായിരുന്നു വി.ടി.വി പത്മനാഭൻ. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.

 

error: Content is protected !!