കണ്ണൂര്‍ ജെ എസ് പോള്‍ കോര്‍ണ്ണറില്‍ തീപിടുത്തം. ടെക്‌സ്റ്റൈല്‍സ് കട കത്തി നശിച്ചു.

കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ ജെ എസ് പോള്‍ കോര്‍ണ്ണറില്‍ ടെക്‌സ്റ്റൈല്‍സ് കടയ്ക്ക് തീപ്പിടുത്തം. ഇന്ത്യന്‍ വീവേഴ്‌സ് ഡിസൈനര്‍ ഹബ്ബ് അന്‍ഡ് എസ് ആര്‍ ടെക്‌സ് എന്ന ഷോപ്പാണ് തീപ്പിടുത്തത്തില്‍ കത്തി നശിച്ചത്. ഇന്നു പുലര്‍ച്ചെ 2.15,നാണ് തീപിടുത്തമുണ്ടായത്.ടെക്‌സ്റ്റൈല്‍സ് കടയില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരന്‍ ഉടനെ പോലീസിനെ വിവരമറിയിച്ചു. പോലീസ് ഫയര്‍ഫോഴ്‌സിനെ എത്തിച്ച് പെട്ടെന്ന് തന്നെ തീയണച്ചു. സമയോചിതമായ ഇടപെടലുണ്ടായത് കൊണ്ടാണ് തീ മറ്റു കടകളിലേക്ക് കത്തിപ്പടരാതിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

error: Content is protected !!