മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് കണ്ണൂര്‍ സ്വദേശി ഡോക്ടര്‍ ഷാഹുല്‍ ഹമീദിന്.

കണ്ണൂര്‍ സ്വദേശിയായ ഡോ: ഷാഹുല്‍ ഹമീദിന് മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള നെഹ്‌റു ഫൗണ്ടേഷന്‍ അവാര്‍ഡ്. നെഹ്‌റു ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2018 – 2019 വര്‍ഷത്തേക്കുള്ള അവാര്‍ഡിനാണ് ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ഡല്‍ഹി വൈസ് ചെയര്‍മാനും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ: ഷാഹുല്‍ ഹമീദ് കണ്ണൂര്‍ അര്‍ഹനായത്.
ഇന്ന് (മെയ് 27 ) വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് ഡോ :ഷാഹുല്‍ ഹമീദിന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അവാര്‍ഡ് കൈമാറും, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും..

error: Content is protected !!