പരിയാരത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് നടുവില്‍ സ്വദേശിക്ക് ഗുരുതര പരിക്ക്.

നടുവിൽ: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. നടുവിൽ സ്വദേശി കുപ്പത്ത് വാടക ക്വാർട്ടെർ സിൽ താമസിക്കുന്ന പുത്തലത്ത് വീട്ടിൽ സുജിത്ത് (30) നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 7.30 ഓടെ പരിയാരം അമ്മാനപ്പാറയിലായിരുന്നു അപകടം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സുജിത്ത് സഞ്ചരിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ എത്തിച്ചെങ്കിലും തലക്കേറ്റ പരിക്ക് ഗുരുതര മായതിനാൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റി.

error: Content is protected !!