മകൻ വഞ്ചിച്ച പെൺകുട്ടിയുടെ വിവാഹം നടത്തിയ അച്ഛനെ കുറിച്ച് പോസ്റ്റിട്ട “സന്ധ്യ പല്ലവി” പോസ്റ്റ് പിൻവലിച്ച് മാപ്പു പറഞ്ഞു.

സിനിമയെ വെല്ലുന്ന ജീവിത കഥ സമൂഹ മാധ്യമത്തിലൂടെ പങ്കിട്ട സന്ധ്യ പല്ലവി, തന്റെ ഫേസ്ബുക്ക് പോസ്റ്റുമൂലം ആ കുടുബേത്തിനുണ്ടായ ബുദ്ധിമുട്ടിനെ തുടര്‍ന്ന് പിന്‍വലിച്ച് മാപ്പു പറഞ്ഞു.
സ്വന്തം മകന്‍ പ്രണയിച്ച് ഉപേക്ഷിച്ച പെണ്‍കുട്ടിക്ക് മകളുടെ സ്ഥാനം നല്‍കി വിവാഹം കഴിച്ചയച്ച ഒരച്ഛന്റെ വലിയ മനസിനെ കുറിച്ചായിരുന്നു സന്ധ്യയുടെ പോസ്റ്റ്. ആ നല്ല കര്‍മ്മം നേരിട്ട് കണ്ടതിന്റെ അടിസ്ഥാനത്തില്‍ അവരുടെ അനുവാദം വാങ്ങിയ ശേഷമായിരുന്നു പോസ്റ്റിട്ടത്. എന്നാല്‍ തൊട്ടുപിന്നാലെ നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ശേഷം ഇവരെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന ആവശ്യവുമായി മാധ്യമങ്ങള്‍ രംഗത്തെത്തുകയും അത് കുടുംബത്തിന് ബുദ്ധിമുട്ടാകുകയും ചെയ്തതോടെയാണ് തന്റെ പോസ്റ്റ് പിന്‍വലിച്ച് മാപ്പു പറയാന്‍ സന്ധ്യ നിര്‍ബന്ധിതയായത്.

ആറു വര്‍ഷം മുന്‍പ് ഷാജിയുടെ മകന്‍ പ്ലസ് ടുവിന് പഠിക്കുന്ന കാലത്ത് ഒപ്പം പഠിച്ചിരുന്ന പെണ്‍കുട്ടിയെ പ്രണയിക്കുകയും ആ കുട്ടിക്കൊപ്പം നാടുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പെണ്‍വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ ഇരുവരെയും കോടിതിയില്‍ ഹാജരാക്കി. പെണ്ണിന്റെ വീട്ടുകാര്‍ മകളെ ആവശ്യമില്ലെന്ന് നിലപാടെടുത്തതോടെ ഷാജിയും ഭാര്യയും തന്റെ മകന്‍ സ്‌നേഹിച്ച പെണ്‍കുട്ടിയെ സ്വന്തം മകളെപ്പോലെ ഏറ്റെടുക്കുകയായിരുന്നു.
ആ പോസ്റ്റ് ഇങ്ങനെ…:
കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയേട്ടനും , ഭാര്യയും. തിരക്ക് പിടിച്ചാണ് വരനെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും എതിരേറ്റത്… 6 വര്‍ഷം മുന്‍പ് ഷാജിയേട്ടന്റെ മകന്‍ 2 ന് പഠിക്കുന്ന സമയം കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് തോന്നിയ പ്രണയംആണ് രണ്ട് പേരെയും നാടുവിടാന്‍ പ്രേരിപ്പിച്ചത്… പെണ്ണ് വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി.. പെണ്ണിന്റെ വീട്ടുകാര്‍ക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ. ആ അച്ഛനും അമ്മയും രണ്ട് പേരും പ്രായപൂര്‍ത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്തു .
മകനെ ഹോസ്റ്റലില്‍ നിര്‍ത്തി തുടര്‍ന്ന് പഠിക്കാനയച്ചു.. പെണ്‍കുട്ടി യെ. സ്വന്തം വീട്ടിലും നിര്‍ത്തി… എന്നാല്‍ ഇതിനിടയില്‍ മകന്‍ മറ്റൊരു പെണ്ണിനെ ഇഷ്ടപ്പെടുന്നു… എന്നറിഞ്ഞ ഷാജിയേട്ടന്‍. അവനെ തന്റെ കൂടെ ഗള്‍ഫില്‍ കൊണ്ട് പോയി .. കഴിഞ്ഞു വര്‍ഷം ലീവെടുത്ത് നാട്ടില്‍ വന്ന മകന്‍. മറ്റൊരു പെണ്‍കുട്ടി യെ വിവാഹം ചെയ്യ്തു.ഇതറിഞ്ഞ പിതാവ് മകനെ തള്ളി . മകനുള്ള സ്വത്തുക്കള്‍. മകനെ സ്‌നേഹിച്ച് കാത്തിരുന്ന പെണ്‍കുട്ടി യുടെ പേരിലെഴുതി.. കരുനാഗപ്പള്ളി സ്വദേശിയായ അജിത്തുമായ്. ഇന്ന് 10 ,30 കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ വച്ച്. വിവാഹം നടത്തി കൊടുക്കുകയും ചെയ്യ്തു.ഈ അച്ഛന്റെയും ,അമ്മയുടെയും നല്ല മനസ്സ് കാണാന്‍ ആ മകന് കഴിഞ്ഞില്ല… ഇവര്‍ക്ക് മകനെ കൂടാതെ 8 വയസ്സുള്ള ഒരു മകള്‍ ഉണ്ട്നന്ദി ബിനുവേട്ടാ… ഇത്തരം മനുഷ്യ സ്‌നേഹികളെ കാണിച്ചു തന്നതിന്.

error: Content is protected !!